നന്മയല്ലാതൊന്നും ചെയ്തിടാത്തവന്‍

454

നന്മയല്ലാതൊന്നും ചെയ്തിടാത്തവന്‍

Maramon 1992

നന്മയല്ലാതൊന്നും ചെയ്തിടാത്തവന്‍ തിന്മയാകെ മായിക്കുന്നവന്‍ പാപമെല്ലാം മറക്കുന്നവന്‍ പുതുജീവനെന്നില്‍ പകരുന്നവന്‍ യേശു.. യേശു.. അവനാരിലും വലിയവന്‍ യേശു.. യേശു.. അവനാരിലും മതിയായവന്‍ 1 ദൈവത്തെ സ്‌നേഹിക്കുമ്പോള്‍ സര്‍വ്വം നന്മയ്ക്കായ്‌ ഭവിച്ചിടുന്നു തിരുസ്വരമനുസരിച്ചാല്‍ നമുക്കൊരുക്കിടുമവനധികം കൃപയരുളീടുമേ ബലമണിയിക്കുമേ മാറാ മധുരമായ്‌ മാറ്റീടുമേ (നന്മ...) 2 ഇരൂള്‍ നമ്മെ മൂടിടുമ്പോള്‍ ലോക വെളിച്ചമായവനണയും രോഗികളായിടുമ്പോള്‍ സാഖ്യദായകനവന്‍ കരുതും അവന്നാലയത്തില്‍ സ്വര്‍ഗ്ഗനന്മകളാല്‍ നമ്മെ നിറച്ചീടുമനുദിനവും (നന്മ...) 3 കണ്ണുനീര്‍ താഴ്വരകള്‍ ജീവജലനദിയാക്കുമവന്‍ ലോകത്തിന്‍ ചങ്ങലകള്‍ മണിവീണയായ്‌ തീര്‍ക്കുമവന്‍ സീയോന്‍ യാത്രയതില്‍ മോക്ഷമാര്‍ഗ്ഗമതില്‍ സ്‌നേഹക്കൊടിക്കീഴില്‍ നയിക്കുമവന്‍ (നന്മ...)

Music sheet is loading
0%
-
00:00 / 00:00

Suggessions