ആപത്തു വേളകളില്‍ ആനന്ദ വേളകളില്‍

456

ആപത്തു വേളകളില്‍ ആനന്ദ വേളകളില്‍

ആപത്തു വേളകളില്‍ ആനന്ദ വേളകളില്‍ അകലാത്ത ഏന്‍ യേശുവേ അങ്ങയുടെ പാദം കുമ്പിടുന്നു ഞാന്‍ യ കുശവന്റെ കയ്യില്‍ കളിമണ്ണൂപോല്‍ തന്നിടുന്നു എന്നെ തൃക്കരങ്ങളില്‍ മെനഞ്ഞിടേണമേ വാര്‍ത്തെടുക്കണേ ദിവൃഹിതം പോലെ ഏഴയാം എന്നെ -- (ആപത്തു...) 2 എനിക്കായ്‌ മുറിവേറ്റ തൃക്കരങ്ങള്‍ എന്‍ ശിരസ്സില്‍ വച്ചാശീര്‍വദിക്കണേ അങ്ങയുടെ ആത്മാവിനാല്‍ ഏഴയെ അഭിഷേകം ചെയ്തനുഗ്രഹിക്കണേ -- (ആപത്തു...) 3 കഷ്ടതയുടെ കയ്പുനീരിന്‍ പാത്രവും അങ്ങ്‌ എന്‍ കരങ്ങളില്‍ കൂടിപ്പാന്‍ തന്നാല്‍ ചോദ്യം ചെയ്യാതെ വാങ്ങി പാനം ചെയ്യുവാന്‍ തിരുകൃപ എന്നില്‍ പകരണമേ -- (ആപത്തു...) 4 എന്റെ ഹിതം പോലെ നടത്തരുതേ തിരുഹിതംപോലെ നയിക്കേണമേ ജീവിതപാതയില്‍ പതറിടാതെ സ്വര്‍ഗ്ഗഭവനത്തിലെത്തുവോളവും -- (ആപത്തു...)

Music sheet is loading
0%
-
00:00 / 00:00

Suggessions