ഗീതം ഗീതം ജയ ജയ ഗീതം

1 ഗീതം ഗീതം ജയ ജയ ഗീതം പാടുവിന്‍ സോദരരേ - നമ്മള്‍ യേശുനാഥന്‍ ജീവിക്കുന്നതിനാല്‍ ജയഗീതം പാടിടുവിൻ 2 പാപം ശാപം സകലവും തീര്‍പ്പാന്‍ അവതരിച്ചിഹ നമുക്കായ്‌ - ദൈവ കോപത്തീയില്‍ വെന്തെരിഞ്ഞവനായ്‌ രക്ഷകന്‍ ജീവിക്കുന്നു (ഗീതം...) 3 ഉലകമാഹാന്മാരഖിലരുമൊരുപോല്‍ ഉറങ്ങുന്നു കല്ലറയില്‍ - നമ്മള്‍ ഉന്നതനേശു മഹേശ്വരന്‍ മാത്രം ഉയരത്തില്‍ വാണിടുന്നു (ഗീതം...) 1 കലുഷതയകറ്റി കണ്ണുനീര്‍ തുടപ്പീന്‍ ഉല്‍സുകരായിരിപ്പിന്‍ - നമ്മള്‍ ആത്മനാഥന്‍ ജീവിക്കവേ ഇനീം അലസത ശരിയാമോ? (ഗീതം...) 5 വാതിലുകളെ! നിങ്ങള്‍ തലകളെ ഉയര്‍ത്തീന്‍ വരുന്നിതാ ജയരാജന്‍ - നിങ്ങള്‍ ഉയര്‍ന്നിരിപ്പീന്‍ കതകുകളെ ശ്രീ- യേശുവെ സ്വീകരിപ്പാന്‍ (ഗീതം...)

Music sheet is loading
0%
-
00:00 / 00:00

Suggessions