മനമേ ചഞ്ചലമെന്തിനായ്‌

മനമേ ചഞ്ചലമെന്തിനായ്‌ കരുതാന്‍ വല്ലഭനില്ലയോ ജയവീരനായ്‌ ആ.. ആ.. ആ.. മനമേ.. യ നാളയെ നിനച്ചു നീ നടുങ്ങേണ്ട-ദുഃഖ വേളകള്‍ വരുമെന്നു കലങ്ങേണ്ട കാലമെല്ലാം ഉള്ള മനുവേലന്‍ കരുതാതെ കൈവിടുമോ... ആ.. മനമേ... 2 വാനിലെ പറവകള്‍ പുലരുന്നു - നന്നായ്‌ വയലിലെ താമര വളരുന്നു വാനവര്‍ നായകന്‍ നമുക്കേതും നല്‍കാതെ മറന്നിടുമോ.. ആ.. മനമേ... ര്‍3 കൈവിടുകില്ലിനി ഒരു നാളും എന്നു വാക്കു പറഞ്ഞവന്‍ മാറിടുമോ വാനവും ഭൂമിയും പോയാലും വാഗ്ദനം കൈവിടുമോ... ആ.. മനമേ... 4 മുന്നമെ ദൈവത്തിന്‍ രാജ്യവും നാം - അതില്‍ ഉന്നത നീതിയും തെടിടേണം തന്നിടും നായകനതിനോടും അന്നന്നു വേണ്ടതെല്ലാം... ആ.. മനമേ... ലി] നിന്‍വഴി ദൈവത്തെ ഭരമേലിക്കുക നിര്‍ണ്ണയമവനതു നിറവേറ്റും ഭാരമെഹോവയില്‍ വെച്ചിടുകില്‍ നാള്‍തോറും നടത്തുമവന്‍.. ആ.. മനമേ... 6 വരുവാന്‍ കാലമടുത്തല്ലോ - അവന്‍ ഒരുക്കിയ വീട്ടില്‍ നാം ചേര്‍ന്നിടുവാന്‍ ഒരുനാളും ഇനി പിരിയാതെ മരുവും നാം ആനന്ദമായ്‌.. ആ.. മനമേ...

Music sheet is loading
0%
-
00:00 / 00:00

Suggessions