ജീവന്റെ ഉറവിടം ക്രിസ്തുവത്രെ

461

ജീവന്റെ ഉറവിടം ക്രിസ്തുവത്രെ

ജീവന്റെ ഉറവിടം ക്രിസ്തുവത്രെ നാവിനാലവനെ നാം ഘോഷിക്കാം അവനത്രെ എന്‍ പാപഹരന്‍ തന്‍ ജീവനാലെന്നെയും വീണ്ടെടുത്തു 1 താഴ്ചയിലെനിക്കവന്‍ തണലേകി താങ്ങിയെന്നെ വീഴ്ചയില്‍ വഴി നടത്തി തുടച്ചെന്റെ കണ്ണുനീര്‍ പൊന്‍കരത്താല്‍ തുടിക്കുന്നെന്‍ മനം സ്വര്‍ഗ്ഗ സന്തോഷത്താല്‍ - (ജീവന്റെ...) 2 നമുക്കു മുന്‍ ചൊന്നതാം വിശുദ്ധന്മാരാല്‍ അലംകൃതമായ തിരുവചനം അനുദിനം തരുമവന്‍ പുതുശക്തിയാല്‍ അനുഭവിക്കും അതി സന്തോഷത്താല്‍ - (ജീവന്റെ...) 3 കരകാണാതാഴിയില്‍ വലയുവോരെ കരുണയെ കാംക്ഷിക്കും മൃതപ്രായരേ വരികവന്‍ ചാരത്തു ബന്ധിതരേ തരുമവന്‍ കൃപ മനുഃശ്ലാന്തിയതും - (ജീവന്റെ...)

Music sheet is loading
0%
-
00:00 / 00:00

Suggessions