ശുദ്ധറൂഹായേ എഴുന്നരുള്‍ക

75

ശുദ്ധറൂഹായേ എഴുന്നരുള്‍ക

png

ശുദ്ധറൂഹായേ എഴുന്നരുള്‍ക--നിന്റെ അത്യുന്നത വെളിവിന്‍ കതിര്‍കള്‍ ഉത്തമലോകത്തില്‍നിന്നു താഴെ ഇപ്പോള്‍ പ്രത്ൃക്ഷമായിട്ടയച്ചിടുക. 2 ഭീനജനങ്ങളിന്‍ പാലകനേ - ദിവ്യ ദാനങ്ങളിങ്ങു നല്‍കുന്നവനേ മാനുഷര്‍ക്കുള്ളില്‍ പ്രകാശമേ നീ - തിരു മാനസം വെച്ചെഴുന്നള്ളേണമേ. 3 ചൂടുകള്‍ വര്‍ദ്ധിച്ചിട്ടുളളവയില്‍-ഒരു കേടും കൂടാതെയുള്ള തണുപ്പേ വാടിക്കരയുന്നോര്‍ക്കാശ്വാസമേ-ബഹു മോടിയോടിന്നിങ്ങെഴുന്നരുള്‍കേ. 4 വാടിയ ഉള്ളത്തെ നീ നനയ്ക്ക-സുഖ ക്കേടുള്ളതാകെ പൊറുപ്പിക്കുക [1]പാടെ വരുത്തിണങ്ങാത്തതിനെ-കുളി- രോടിരിക്കുന്നതു ചൂടാക്കുക. 5 വീഥി പിഴച്ചതു ചൊവ്വാക്കുക നിന്നില്‍ ഭേദമെന്യേ ആശ്രയിച്ചീടുന്ന സാധു വിശ്വാസികള്‍ക്കൊക്കെ നിന്റെ ദാനം നാഥാ ഇന്നേരം നീ നല്‍കേണമേ. 6 ഉന്നത നന്മയുടെ ഫലവും - രക്ഷ- യെന്നുള്ളതും നല്‍ മരണത്തെയും എന്നേക്കും ഉള്ള മോക്ഷാനന്ദവും-ഞങ്ങള്‍ ക്കൊന്നൊഴിയാതെ നല്‍കേണമാമേന്‍.

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions