ദൈവസ്നേഹം വര്‍ണ്ണിച്ചിടാന്‍

471

ദൈവസ്നേഹം വര്‍ണ്ണിച്ചിടാന്‍

png

ദൈവസ്നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകള്‍ പോരാ നന്ദിചൊല്ലി തീര്‍ക്കുവാന്‍ ഈ ജീവിതം പോരാ കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹം ഓര്‍ത്താല്‍ എത്ര സ്തുതിച്ചാലും - മതിവരുമോ? (ദൈവ...) സ്വന്തമായ്‌ ഒന്നുമില്ല - സര്‍വ്വതും നിന്‍ ദാനം സ്വസ്ഥമായ്‌ ഉറങ്ങീടാന്‍ - സമ്പത്തില്‍ മയങ്ങാതെ മന്നില്‍ സൌഭാഗ്യം നേടാനായാലും ആത്മം നഷ്ടമായാല്‍ - ഫലമെവിടെ? (ദൈവ...) സ്വപ്നങ്ങള്‍ പൊലിഞ്ഞാലും - ദുഃഖത്താല്‍ വലഞ്ഞാലും മിത്രങ്ങള്‍ അകന്നാലും - ശ്രതുക്കള്‍ നിരന്നാലും രക്ഷാകവചം നീ മാറാതെന്നാളും അങ്ങെന്‍ മുന്നേ പോയാല്‍ ഭയമെവിടെ? (ദൈവ...)

Music sheet is loading
0%
-
00:00 / 00:00

Suggessions