യേശുവിന്റെ നാമമെത്ര ദിവ്യമധുരം

474

യേശുവിന്റെ നാമമെത്ര ദിവ്യമധുരം

Maramon 1994

png

യേശുവിന്റെ നാമമെത്ര ദിവ്യമധുരം പാപികള്‍ക്കു മോചനത്തിന്‍ ഉന്നതനാം മോദമായ്‌ പാടാം ഒന്നായ്‌ ഇമ്പമായ്‌ പാടാം പാരില്‍ നമ്മെത്തേടി വന്ന യേശുവിന്‍ നാമം 1 രോഗികള്‍ക്കു സൌഖ്യമേകും യേശുവിന്‍ നാമം ബന്ധിതര്‍ക്കു മോചനം നല്‍കിയ നാമം ക്ലേശിതര്‍ക്കെന്നും ശാന്തി എകീടും നാമം ആശ്രിതര്‍ക്കാശ്വാസം എന്നും തന്നിടും നാമം (യേശു...) 2 സത്യപാത കാട്ടിത്തന്ന യേശുനാഥന്‍ നീതിമാര്‍ഗ്ഗമോതിത്തന്ന യേശുനാഥന്‍ കരം പിടിച്ചിന്നും കര്‍ത്തന്‍ നടത്തിടുന്നെന്നെ കുഴിയില്‍ വീഴാതെന്നും കാത്തിടുന്നു (യേശു..) 3 പാപികള്‍ക്കായ്‌ ജീവന്‍ തന്ന യേശുനാഥന്‍ പാപികളെ രക്ഷിച്ചീടും യേശുനാഥന്‍ ആശ്രയിച്ചീടും എന്നും ആശ്വസിച്ചീടും സ്തുതിച്ചിടും നന്ദിയോടെ തിരുനാമം (യേശു...)

Music sheet is loading
0%
-
00:00 / 00:00

Suggessions