യേശു രക്ഷിതാവെനിക്കു

476

യേശു രക്ഷിതാവെനിക്കു

png

ദ്രാവിഡസൈന്ധവ। - ഏകതാളം പല്ലവി യേശു രക്ഷിതാവെനിക്കു നല്ല സ്നേഹിതന്‍ അനുപല്ലവി ഏറ്റം വിലയുള്ള മൂറിന്‍ കെട്ടെനിക്കവന്‍ 1 എന്നെ രക്ഷിച്ചിടുവാന്‍ സ്വര്‍ ഭാഗ്യം വെടിഞ്ഞു മണ്ണില്‍ വന്നു ജീവന്‍ വിട്ട-പ്രാണനാഥനാം (യേശു...) 2 ഒന്നു കൊണ്ടും കൈവെടിയാതെ - തന്നാത്മാവാല്‍ എന്നും കൂടെ പാര്‍ത്തിടുന്ന - മാ കൃപാലുവാം (യേശു..) 3 തന്മഹത്വ സന്നിധിയില്‍ - എന്നെ എപ്പോഴും കണ്മണിപോല്‍ കാത്തിടുന്ന - കാരുണ്യവാനാം (യേശു...) 4 ഈ ലോകത്തില്‍ കൂടെയുള്ള-യാത്രയിലെന്റെ കാലടികളെ ക്ഷണം പ്ര-തിനടത്തുന്ന (യേശു..) 5 ശുദ്ധതയില്‍ ഞാന്‍ ദിനവും-വര്‍ദ്ധിപ്പാനെന്റെ ഹൃത്തില്‍ വസിച്ചു സദാ ശക്തിപ്പെടുത്തുന്ന (യേശു...) 6 എന്‍ പ്രയാസങ്ങള്‍ സക്‌“ലവും സതതം തന്‍ മുമ്പില്‍ കൊണ്ടു ചെല്ലുവതിനു ക്ഷണിക്കുന്ന (യേശു...) 7 മേദിനിയില്‍ നേരിടുന്ന ഖേദങ്ങള്‍ മൂലം വേദനപ്പെട്ടിടുമ്പോള്‍ ആമോദം നല്‍കുന്ന (യേശു...) 8 തന്‍ നിറവില്‍ നിന്നനുദിനം-ക്ഷണം തോറും എന്നാവശ്യങ്ങള്‍ അഖിലം - തീര്‍ത്തു തരുന്ന (യേശു...) 9 മൃത്യുവിൻ നേരത്തുമെല്ലാ-ശത്രുവില്‍ നിന്നും കാത്തു നിത്ൃഭാഗ്യലോകെ-ചേര്‍ത്തു കൊണ്ടീടും (യേശു...) 10 ഈയമരുമ രക്ഷകനൊഗ-ന്നിച്ചെല്ലാനാളും ജീവിക്കുന്നതു എനിക്കു ഭൂവില്‍ സ്വര്‍ഗ്ഗമേ (യേശു...)

Music sheet is loading
0%
-
00:00 / 00:00

Suggessions