ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം

483

ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം

Lyricist: P. M. Thomas

Composer: P. M. Thomas

png

ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ക്കാനന്ദദായകം കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും ക്രിസ്തേശു നായകന്‍ കൂട്ടാളിയാണേ (ക്രിസ്തീയ...) 1 ലോകത്തിന്‍ താങ്ങുകള്‍ നീങ്ങിപ്പോയീടുമ്പോള്‍ ലോകക്കാരെല്ലാരും കൈവെടിഞ്ഞീടുമ്പോള്‍ സ്വന്ത സഹോദരര്‍ തള്ളിക്കളയുമ്പോള്‍ യോസേഫിന്‍ ദൈവമെന്‍ കൂട്ടാളിയാണെ (ക്രിസ്തീയ...) 2 അന്ധകാരം ഭൂവില്‍ വ്യാപരിച്ചീടുമ്പോള്‍ രാജാക്കള്‍ നേതാക്കള്‍ ശത്രുക്കളാകുമ്പോള്‍ അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും ദാനിയേലിന്‍ ദൈവമെന്‍ കൂട്ടാളിയാണേ (ക്രിസ്തീയ...) ട്‌ ഇത്രനല്ലിടയന്‍ ഉത്തമ സ്നേഹിതന്‍ നിത്യനാം രാജനെന്‍ കൂട്ടാളിയാണെ എന്തിനീ ഭാരങ്ങള്‍ എന്തിനീ വ്യാകുലം കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ പാട്ടു പാടും (ക്രിസ്തീയ...) 4 കാഹള ശബ്ദങ്ങള്‍ കേട്ടിടാന്‍ നേരമായ്‌ കഷ്ടങ്ങള്‍ ഏറ്റ എന്‍ പ്രിയനെ കാണാറായ്‌ എന്നു നീ വന്നിടും എപ്പോള്‍ നീ വന്നിടും എത്ര നാള്‍ നോക്കി ഞാന്‍ പാര്‍ക്കണം പ്രിയനെ ((ര്രിസ്തീയ..)

Music sheet is loading
0%
-
00:00 / 00:00

Suggessions