മല്‍പ്രിയനേ എന്നേശു നായകനെ

484

മല്‍പ്രിയനേ എന്നേശു നായകനെ

മല്‍പ്രിയനേ എന്നേശു നായകനെ എപ്പോള്‍ വരും എന്‍ കണ്ണീര്‍ തുടച്ചീടുവാന്‍ അങ്ങയെ ആശ്ശേഷിപ്പാന്‍ എന്നേശുവേ! വാനമേഘേ വേഗം വന്നീടണേ 1, മദ്ധ്യാകാശേ സ്വര്‍ഗ്ഗീയ ദൂതരുമായ്‌ വന്നീടുമ്പോള്‍ - എനിക്കായ്‌ മുറിവേറ്റതാം ആ പൊയ്മുഖം മുത്തുവാന്‍ വെള്ളത്തിന്നായ്‌ കേഴുന്ന വേഴാമ്പല്‍ പോല്‍ വാഞ്ഞിക്കുന്നേ - മല്‍പ്രിയ.. 2. വെണ്മവസ്ത്രം ധരിച്ചുയിര്‍ത്ത വിശുദ്ധ സംഘമതില്‍ - ചേര്‍ന്നു നിന്‍ സവിധേ വന്നു ഹല്ലേലൂയ പാടുവാന്‍ ബുദ്ധിയുള്ള നിര്‍മ്മല കന്യകപോല്‍ ഒരുങ്ങുന്നേ - മല്‍പ്രിയ.. 3. സൂര്യചന്രതാരങ്ങളെ കടന്നു സ്വര്‍ഗ്ഗനാട്ടില്‍ ആ പളുങ്കു നദീതീരെ ജീവ വൃക്ഷത്തിന്‍ തണലില്‍ എന്‍ സ്വര്‍ഗ്ഗവീട്ടില്‍ എത്തുവാന്‍ കൊതിച്ചീടുന്നേ എന്‍ മണാളാ - മല്‍പ്രിയ...

Music sheet is loading
0%
-
00:00 / 00:00

Suggessions