മാനവരെ രക്ഷിച്ചീടുവാനായ്‌

485

മാനവരെ രക്ഷിച്ചീടുവാനായ്‌

png

1 മാനവരെ രക്ഷിച്ചീടുവാനായ്‌ വാനത്തില്‍ നിന്നിഹത്തില്‍ വന്നു താന്‍ ജീവനേകിയോരേശു ഭൂവില്‍ തിരികെ വരും വേഗമേശു രക്ഷകനാഗമിച്ചീടും മേഘമതാം വാഹനെ 2 തന്‍ ശുദ്ധരെ ആകാശെകൂട്ടുവാന്‍ യേശു വരുന്നു താമസം വിനാ പാര്‍ത്തലത്തില്‍ നിന്നവന്‍ ചേര്‍ത്തിടും തന്‍ സന്നിധൌ - വേഗ.. 3 നിങ്ങളുടെ അരകള്‍ കെട്ടിയും ഭംഗിയോടെ ദീപം വിളങ്ങിയും കര്‍ത്താവിന്‍ വരവിനായ്‌ കാത്തീടുവിന്‍ സര്‍വ്വദാ - വേഗ.. 4 കുഞ്ഞാട്ടിന്റെ കല്യാണം വന്നിതാ കാന്ത അലംകൃത മനോഹരി ക്ഷണിക്കപ്പെട്ടോരെല്ലാം ധമ്യരഹോ എന്നുമേ - വേഗ..

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions