സ്വര്‍ഗ്ഗനാട്ടിലെന്‍ പ്രിയന്‍ തീർത്തിടും

490

സ്വര്‍ഗ്ഗനാട്ടിലെന്‍ പ്രിയന്‍ തീർത്തിടും

Maramon 1989

Lyricist: Charles John

Composer: Charles John

png

സ്വര്‍ഗ്ഗനാട്ടിലെന്‍ പ്രിയന്‍ തീർത്തിടും സ്വന്തവീട്ടില്‍ ചേര്‍ന്നിടുവാന്‍ മമ നാഥനെ ഒന്നു കാണുവാന്‍ ദിനം കാത്തു പാര്‍ത്തിടുന്നു 1 മരുഭൂമിയില്‍ തളരാതെ ഞാന്‍ മരുവുന്നു നിന്‍ കൃപയാല്‍ ഒരുനാളും നീ പിരിയാതെന്നെ കരുതുന്നു കണ്‍മണിപോല്‍ (സ്വര്‍ഗ്ഗ...) 2 നല്ലനാഥനെ നിനക്കായി ഞാന്‍ വേലചെയ്യുമന്ത്യം വരെ അല്ലല്‍ തീര്‍ന്നു നിന്‍ സവിധേ വരാ- തില്ല പാരില്‍ വിശ്രമവും (സ്വര്‍ഗ്ഗ...) 3 കര്‍ത്തൃകാഹളം വാനില്‍ കേള്‍ക്കുവാന്‍ കാംക്ഷിച്ചീടുന്നേ പ്രിയനേ ആശയേറുന്നേ നിന്നെ കാണുവാന്‍ ആമേന്‍ യേശുവേ വരണേ (സ്വര്‍ഗ്ഗ...)

Music sheet is loading
0%
-
00:00 / 00:00

Suggessions