യേശുവോടു ചേര്‍ന്നിരിപ്പതെത്രമോദമേ

493

യേശുവോടു ചേര്‍ന്നിരിപ്പതെത്രമോദമേ

1. യേശുവോടു ചേര്‍ന്നിരിപ്പതെത്രമോദമേ യേശുവിനായ്‌ ജീവിക്കുന്നതെത്ര ഭാഗ്യമേ ആശതന്നോടെന്നുമെന്നില്‍ വര്‍ദ്ധിച്ചീടുന്നേ (2) ആശു തന്റെ കൂടെ വാഴാന്‍ കാംക്ഷിച്ചീടുന്നേ (2) (യേശു...) 2 പോക്കിയെന്റെ പാപമെല്ലാം തന്റെയാഗത്താല്‍ നീക്കിയെന്റെ ശാപമെല്ലാം താന്‍ വഹിച്ചതാല്‍ ഓര്‍ക്കുന്തോറും സ്‌നേഹമെന്നില്‍ വര്‍ദ്ധിച്ചീടുന്നേ പാര്‍ക്കുന്നേ തന്‍ കൂടെ വാഴാന്‍ എന്നു സാദ്ധ്യമോ (യേശു...) 3 ശ്രേഷ്ഠമേറും നാട്ടിലെന്റെ വാസമാക്കുവാന്‍ ശോഭയേറും വീടെനിക്കൊരുക്കിടുന്നവന്‍ കൈകളാല്‍ തീര്‍ക്കാത്ത നിത്യ പാര്‍പ്പിടം തന്നില്‍ വാണിടുന്ന നാളിന്നായ്‌ ഞാന്‍ നോക്കിപ്പാര്‍ക്കുന്നേ (യേശു...) 4 എന്നു തീരുമെന്റെ കഷ്ടം ഇങ്ങീമന്നിലെ അന്നുമാറുമെന്റെ ദുഃഖം നിശ്ചയം തന്നെ അന്നു തന്റെ ശുദ്ധരൊത്തു പാടി ആര്‍ക്കുമേ എന്നെനിക്കു സാദ്ധ്യമോ മഹല്‍ സമ്മേളനം (യേശു...) 5 നല്ലവനെ വല്ലഭനെ പൊന്നു കാന്തനെ അല്ലല്‍ തീര്‍ക്കാനെന്നു വന്നു ചേര്‍ത്തീടുമെന്നെ തുല്യമില്ലാമോദത്തോടു വീണകളേന്തി ഹല്ലേലുയ്യാ ഗാനം പാടി വാണീടുവാനായ്‌ (യേശു...)

Music sheet is loading
0%
-
00:00 / 00:00

Suggessions