യേശുക്രിസ്തുയിര്‍ത്തു ജീവിക്കുന്നു

495

യേശുക്രിസ്തുയിര്‍ത്തു ജീവിക്കുന്നു

png

1. യേശുക്രിസ്തുയിര്‍ത്തു ജീവിക്കുന്നു പരലോകത്തില്‍ ജീവിക്കുന്നു ഇഹലോകത്തില്‍ ഞാനിനി വേഗം വരും രാജരാജനായ്‌ വാണിടുവാന്‍ ഹാ! ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ യേശു കര്‍ത്താവു ജീവിക്കുന്നു - യേശു... 2. കൊല്ലുന്ന മരണത്തിന്‍ ഘോരതര വിഷപ്പല്ലു തകര്‍ന്നതാകയാല്‍ - ഇനി തെല്ലും ഭയമെന്പേ മൃത്യുവിനെ നമ്മള്‍ വെല്ലുവിളിക്കുകയായാം - ഹാ! ഹല്ലേലുയ്യാ. യേശു.. 3. എന്നേശു ജീവിക്കുന്നായതിനാല്‍ ഞാനുമെന്നേയ്ക്കും ജീവിക്കയാം - ഇനി തന്നെ പിരിഞ്ഞൊരു ജീവിതമില്ലെനി- ക്കെല്ലാമെന്നേശുവത്രെ - ഹാ! ഹല്ലേലുയ്യാ. യേശു.. 4. മന്നിലല്ലെന്‍ നിത്യവാസമെന്നേശുവിന്‍ മുന്നില്‍ മഹതമ്വത്തിലാം - ഇനി വിണ്ണില്‍ ആ വീട്ടില്‍ ചെന്നെത്തുന്ന നാളു- കളെണ്ണി ഞാന്‍ പാര്‍ത്തിടുന്നു - ഹാ! ഹല്ലേലുയ്യാ.. യേശു..

Music sheet is loading
0%
-
00:00 / 00:00

Suggessions