യൂദര്‍ രാജസിംഹം ഉയിര്‍ത്താനിന്നു

496

യൂദര്‍ രാജസിംഹം ഉയിര്‍ത്താനിന്നു

png

പല്ലവി യൂദര്‍ രാജസിംഹം ഉയിര്‍ത്താനിന്നു ഉയിര്‍ത്താനിന്നു നരകം ജയിച്ചാനിന്നു - യൂദര്‍ ചരണങ്ങള്‍ 1. സാത്താന്‍ സേനയുമായ്‌ ഓടിടവേ ഓടിടവേ ഉരുകി വാടിടവേ - യൂദര്‍ 2. വാനസേന എല്ലാം സ്തുതിച്ചീടവേ സ്തുതിച്ചീടവേ പരനെ സ്തുതിച്ചീടവേ - യൂദര്‍ 3. മരണത്തിന്‍ ബന്ധനങ്ങള്‍ അഴിഞ്ഞുപോയി അഴിഞ്ഞുപോയി ക്ഷണത്തില്‍ മുറിഞ്ഞുപോയി - യൂദര്‍ 4. ഉയിര്‍ത്താനെന്ന ധ്വനി എങ്ങും കേള്‍ക്കുന്നു എങ്ങും കേള്‍ക്കുന്നു ഭയം എന്നും നീക്കുന്നു - യൂദര്‍ 5. സ്ത്രീകള്‍ ദൂതരെക്കണ്ടാനന്ദിച്ചു ആനന്ദിച്ചു പരനെ അവന്‍ സ്തുതിച്ചു - യൂദര്‍ 6. ഉയിര്‍ത്ത ക്രിസ്തു ഇനി മരിക്കയില്ല മരിക്കയില്ല ഇനി മരിക്കയില്ല - യൂദര്‍ 7. ക്രിസ്തോരെ അവനെ സേവിക്കുവിന്‍ സേവിക്കുവിന്‍ പരനെ അന്ത്യത്തോളവും - യൂദര്‍

Music sheet is loading
0%
-
00:00 / 00:00

Suggessions