ബാലരാം അടിയങ്ങളില്‍

498

ബാലരാം അടിയങ്ങളില്‍

png

ആനന്ദഭൈരവി - ആദിതാളം പല്ലവി ബാലരാം അടിയങ്ങളില്‍ മനു- വേലനേ കനിയേണമേ അനുകൂലനേ അലിയേണമേ ചരണങ്ങള്‍ 1. ശീലദോഷമകന്നു ഞങ്ങള്‍ സു ശീലരായ്‌ മരുവീടുവാന്‍ ചേലോടെ അടിയങ്ങള്‍ നിന്നുടെ ആലയങ്ങളുമാകുവാന്‍ 2. ചെറിയ ബാലരെ അരികില്‍ വിടുവിനെന്നരുളിയോരഖിലേശനേ അരികിലടിയരങ്ങണഞ്ഞുവരുവതി- ന്നരുളണം കൃപ നാഥനേ 3. അടിയരുടെ ചെറുപഠനശാലയില്‍ വടിവോടെഴുന്നരുളീടണം പഠനമടിയരിനകതലങ്ങളില്‍ പതിവതിന്നരുളീടെണം 4. ആശീര്‍വ്വാദമുണ്ടാകണം അടി- യാരുടെ ഗുരുഭൂതരില്‍ ദാസരാമവര്‍ക്കധിക നന്മകള്‍ യേശുവേ അരുളീടേണം 5. കരുണയോടു പുതുഹൃദയമടിയരില്‍ അരുള്‍ക കരുണയിനാഴിയേ മരണം വരെയും നിന്‍കൃപയില്‍ അമരുവാന്‍ അരുള്‍ക പരമാത്മാവിനെ (ബാലരാം...)

Music sheet is loading
0%
-
00:00 / 00:00

Suggessions