ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍

503

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍

Maramon 1984

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നൂ തിരുസവിധേ നാഥാ - നിന്റെ വന്‍ കൃപകള്‍ ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ 1. ദേശമെല്ലാം ഉണര്‍ന്നീടുവാന്‍ യേശുവിനെ ഉയര്‍ത്തീടുവാന്‍ ആശിഷമാരി അയയ്ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (ഉണര്‍വ്വിന്‍...) 2. തിരുവചനം ഘോഷിക്കുവാന്‍ തിരുനന്മകള്‍ സാക്ഷിക്കുവാന്‍ ഉണര്‍വ്വിന്‍ ശക്തി അയയ്ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (ഉണര്‍വ്വിന്‍...) 3. തിരുനാമം പാടിടുവാന്‍ തിരുവചനം ധ്യാനിക്കുവാന്‍ ശാശ്വത ശാന്തി അയയ്ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (ഉണര്‍വ്വിന്‍...)

Music sheet is loading
0%
-
00:00 / 00:00

Suggessions