വീണ്ടും ജനിപ്പിക്ക എന്നെ

80

വീണ്ടും ജനിപ്പിക്ക എന്നെ

വീണ്ടും ജനിപ്പിക്ക എന്നെ - മാ പരിശുദ്ധാത്മാ മാ വല്ലഭ ദേവാത്മാ വീണ്ടും ജനിപ്പിക്ക വേദ - വാക്കിനാല്‍ ദേവാത്മാ ചരണങ്ങള്‍ 1. ഏറ്റം പാപത്താല്‍ മരിച്ചു ശക്തികെട്ടുപോയേന്‍ ഇഷ്ടവും പിശാചിനൊത്തു - ശുദ്ധിയില്ലാതായേന്‍ 2. കാഴ്ച കേള്‍വി ഉഷ്ണം രുചി - സന്തോഷവും പോയേ കര്‍ത്തനേ നിന്‍ രൂപമാക്കി - തീര്‍ക്കയെന്നെ നീയേ 3. എല്ലുപോലുണങ്ങിപ്പോയേന്‍ - ജീവനില്ലാതായേന്‍ ഏറേ ശക്തിയുള്ള കാറ്റേ വന്നൂതുക നീയേ 4. കാല്‍ കരം നാവും ചെവി കണ്‍-നെഞ്ചും ശുദ്ധമാക്കി കര്‍ത്തനു മഹത്വമായി - ജീവിപ്പിക്ക എന്നെ 5. ദൈവസ്നേഹം പാപദ്വേഷം - നീതിയും ഉണ്ടാക്കി ഭിവ്യ വിശുദ്ധാത്മനേ നീ - വാസം ചെയ്കെന്‍ ഉള്ളില്‍ (വീണ്ടും...)

Music sheet is loading
0%
-
00:00 / 00:00

Suggessions