ദൈവയിഷ്ടം കാട്ടും നല്ല ദിവ്യ സുവിശേഷം

83

ദൈവയിഷ്ടം കാട്ടും നല്ല ദിവ്യ സുവിശേഷം

ദൈവയിഷ്ടം കാട്ടും - നല്ല ദിവ്യ സുവിശേഷം അനുപല്ലവി ഉര്‍വ്വിനാഥന്‍ യേശുക്രിസ്തു അരുളിയ ഉത്തമമായുള്ള സത്യസുവിശേഷം - (ദൈവ...) ചരണങ്ങള്‍ 1. ആദിദീപം ഉദിപ്പാന്‍ നല്ല - അറിവധികം ലഭിപ്പാന്‍ - സത്യ നീതിയിന്‍ വേരുറപ്പാന്‍ അതു നിശ്ചയമായ്‌ ധരിപ്പാന്‍ ജാതികളായ സകല മനുഷ്യരും സത്യവേദമെന്നു സ്തുത്യമായ്‌ ചൊല്ലിടാന്‍ - (ദൈവ...) 2. അന്‍പു നിറയുവാനും ദോഷ-ആശ കുറയുവാനും - മോക്ഷ ഇന്‍പം പെരുകുവാനും പാപ - ഇരുളു മറയുവാനും മുമ്പു നടന്ന മാ മൂഡ്മമാര്‍ഗ്ലം വിട്ടു മുക്തിമാര്‍ഗ്ഗത്തില്‍ മാ ശുദ്ധരായ്‌ വാഴുവാന്‍ - (ദൈവ...) 3. പൊന്‍മുത്തുമാലയെക്കാള്‍ തങ്ക - ഭൂഷണങ്ങളേയും കാള്‍-പൊന്നിന്‍ നന്മണിമാലയെക്കാള്‍ നവ-രത്നമാദികളെക്കാള്‍ കന്മഷമറ്റ കനകമണി പ്രഭ കണ്മണിയാകുന്ന വിണ്മണിയാമതു - (ദൈവ...) 4. അന്ധതകളൊഴിവാന്‍ പാപ - ബന്ധനങ്ങളഴിവാന്‍ - ദൈവ ബാന്ധവം ഏറിടുവാന്‍ നിത്യ - ശാന്തതയും വരുവാന്‍ സന്താപാല്‍ മര്‍ത്ൃരും ശാന്തനാമീശനെ പിന്തുടര്‍ന്നോടി രക്ഷാവഴി തേടുവാന്‍ - (ദൈവ...) 5. ബാലകര്‍ കൂടുവാനും നിത്യം - മേല്‍ഗതി തേടുവാനും - ജീവ കാലം നീണ്ടീടുവാനും മോക്ഷ - തിരുമുടി ചൂടുവാനും മാലകന്നോന്‍ മണവാളനാം ക്രിസ്തുവെ ചേലോടനുദിനം പാടി സ്തുതിച്ചിടാന്‍ - (ദൈവ...)

Music sheet is loading
0%
-
00:00 / 00:00

Suggessions