തിരുവേദത്തിന്‍ പൊരുളേ!

85

തിരുവേദത്തിന്‍ പൊരുളേ!

തിരുവേദത്തിന്‍ പൊരുളേ! മമ ഗുരുവായ മഹേശജനേ അരുളേണമീ സമയം തവ പരമാമൃതമാം വചനം ചരണങ്ങള്‍ പരിശുദ്ധ വേദമതില്‍ നി- ന്നത്ഭുത കാര്യങ്ങള്‍ കാണ്മതിനായ്‌ തുറക്കേണമേ മമ കണ്‍കള്‍ നീ കൃപയോടുപരാപരനേ- (തിരു...) 2 പരമാവിയിന്‍ വരമേകണം വിരവോടെയീ ദാസനു നീ പരമാനന്ദകരമാം മൊഴി പരിചോടു ഗ്രഹിപ്പതിനായ്‌- (തിരു...) 3 ഉലകമതിന്‍ പല ചിന്തകള്‍ ബലമായി വന്നെന്മനസ്സി- ന്നലമ്പല്‍ ചെയ്യാതിരിപ്പാ- നടിയനെ കാത്തുസൂക്ഷിക്കേണമേ- (തിരു...) 4 മധുരം തവ വചനം എനിക്കു തേന്‍ കട്ടയെക്കാളധികം സതതം മഹാനിധിയാമിതു സദയം തരണം പരനേ- (തിരു...) 5 ഉലകമതിന്‍ വിലയേറിയ പല മുത്തുരത്നങ്ങളെക്കാള്‍ അലങ്കാരമായ്‌ വിലസീടുന്നു ബലമേറിയ നിന്മൊഴികള്‍ - (തിരു...) 6 മറവായുള്ള മഹാമര്‍മ്മങ്ങള്‍ മനതാരില്‍ പതിവതിന്നായ്‌ മറക്കാതെ ഞാന്‍ കരുതീടുവാന്‍ തരണം കൃപയെയധികം - (തിരു...)

Music sheet is loading
0%
-
00:00 / 00:00

Suggessions