നല്ലദേവനേ ഞങ്ങള്‍ എല്ലാവരേയും

86

നല്ലദേവനേ ഞങ്ങള്‍ എല്ലാവരേയും

Lyricist: John Eeso

Composer: John Eeso

png

1 നല്ലദേവനേ ഞങ്ങള്‍ എല്ലാവരേയും നല്ലതാക്കി നിന്‍ ഇഷ്ടത്തെ ചൊല്ലീടേണമേ ഥ്‌ പച്ചമേച്ചിലില്‍ ഞങ്ങള്‍ മേഞ്ഞീടുവാനായ്‌ മെച്ചമായാഹാരത്തെ നീ നല്‍കീടേണമേ. 3 അന്ധകാരമാം ഈ ലോകയാത്രയില്‍ ബന്ധുവായിരുന്നു വഴികാട്ടീടേണമേ 4 ഇമ്പമേറിയ നിന്‍ അന്‍പുള്ള സ്വരം മുമ്പെ നടന്നു സദാ കേള്‍പ്പിക്കേണമേ മ വേദവാക്യങ്ങള്‍ ഞങ്ങള്‍ക്കാദയമാവാന്‍ വേദനാഥനേ നിന്റെ ജ്ഞാനം നല്‍കുകേ 6 സന്തോഷം സദാ ഞങ്ങള്‍ ചിന്തയില്‍ വാഴാന്‍ സന്തോഷത്തെ ഞങ്ങള്‍ക്കിന്നു ദാനം ചെയ്യുകേ 7 താതനാത്മന്നും പ്രീയ നിത്യപുത്രന്നും സാദരം സ്തുതി സ്തോത്രം എന്നും ചൊല്ലുന്നേന്‍ - ആമേന്‍

Music sheet is loading
0%
-
00:00 / 00:00

Suggessions