പൊന്നിനെക്കാള്‍ വിലയേറിയതാകും

87

പൊന്നിനെക്കാള്‍ വിലയേറിയതാകും

പൊന്നിനെക്കാള്‍ വിലയേറിയതാകും ദൈവ വചനമതിനു - സമം മന്നിലെങ്ങുമില്ലൊന്നും ദൈവദത്തമായൊരു സ്വര്‍ഗ്ഗനിക്ഷേപമതു - (പൊന്നിനെ..) ഥു ദൈവപിതാവിനു പാപികളോടുള്ള അത്ഭുതമാം സ്‌നേഹം - അതു ജീവദായകമാം ദിവ്ൃയവചനത്തില്‍- വിളങ്ങുന്നു സ്പഷ്ടമായി - (പൊന്നിനെ..) 3 ജീവമൊഴിയാകും വേദപ്രമാണത്തില്‍ പ്രീയപ്പെടുന്നവര്‍ക്കു - സദാ ദൈവവചനമാകും യേശുരക്ഷകനില്‍ സ്‌നേഹം വളര്‍ന്നുവരും - (പൊന്നിനെ..) 4 പാപവിമോചനം ചിത്തവിശുദ്ധിയും ആത്മസന്തോഷമതും സദാ ആപത്തിലഭയവും ഇരുളില്‍ പ്രകാശവും നല്‍കുന്നു തിരുവചനം - (പൊന്നിനെ...) ട സത്യവിശ്വാസികള്‍ ലോകത്തില്‍ സഹിക്കും സര്‍വ്വ ദുഃഖങ്ങളിലും അതു ഉത്തമാശ്വാസവും ആത്മീകബലമതും സര്‍വദാ നല്‍കീടുന്നു - (പൊന്നിനെ..) 6 വേദപ്രമാണത്തെ സ്‌നേഹിക്കുന്നവരുടെ ഭാഗ്യമനന്തമല്ലോ - അവര്‍ മോദമായിഹ വാസം ചെയ്തുപിന്‍വാണിടും മോക്ഷപുരത്തിലെന്നും - (പൊന്നിനെ..)

Music sheet is loading
0%
-
00:00 / 00:00

Suggessions