പരമ താതനേ നിന്റെ

88

പരമ താതനേ നിന്റെ

പരമ താതനേ നിന്റെ - തിരുവചനമെങ്ങള്‍ക്കു കരുണയോടെ തന്നതാല്‍ സ്തുതി നിനക്കു സര്‍വദാ. ചരണങ്ങള്‍ 1. നിന്തിരുവചനത്തിന്‍ - അന്തമറ്റമഹത്വം എന്തുമാത്രമയ്യയ്യോ - ചന്തമായ്‌ വിളങ്ങുന്നു. 2. വാടിത്തളര്‍ന്നുള്ളത്തിന്‍ - കേടകറ്റും ജീവനീര്‍ മോടിയോടുയര്‍ന്നു - വന്നീടുന്നെപ്പോഴുമതില്‍ 3, ദാഹിപ്പോര്‍ക്കു പാനവും - മധുരഭോജ്യവുമിതില്‍ വേഗം കണ്ടനുഭവി -ച്ചാശ്വാസപ്പെടാമഹോ. 4. വീണ്ടെടുത്ത രക്ഷക-നേശുവിന്‍ വിളിയുടെ സന്തോഷസ്വരമിതില്‍ - ഇമ്പമായി കേട്ടീടാം. 5. ജീവന്‍ നിത്യസന്തോഷം - തന്‍ സ്വരത്തിലുണ്ടതാല്‍ മോദം പ്രാപിക്കാമിതു - ധ്യാനിപ്പോര്‍ക്കു സര്‍വദാ. 6. ഈ നിന്‍ ദിവ്യ വാക്യമെന്‍ - ആനന്ദമായ്‌ ഞാന്‍ സദാ ധ്യാനം ചെയ്വാന്‍ നീ തുണ -യ്ക്കേണമേയെന്‍ ദൈവമേ. 7. ഞാനെന്നുമിതില്‍ പുതു - ജ്ഞാനവും പ്രകാശവും സാനന്ദം കാണ്മാന്‍ കൃപ - ദാനം ചെയ്തീടേണമേ (പരമ...)

Music sheet is loading
0%
-
00:00 / 00:00

Suggessions