യേശൂവേ ഈ സഭമേല്‍

90

യേശൂവേ ഈ സഭമേല്‍

യേശൂവേ ഈ സഭമേല്‍ ആശുവന്നാശിഷം താ - ബഹു - അനുപല്ലവി ആശയോടീ ദാസര്‍ചെയ്യും യാചന കേള്‍ക്കണമേ - (യേശു...) ചരണങ്ങള്‍ 1. നിന്തിരു വാക്യമെങ്ങും - [11നല്‍വെളി കാട്ടീടുന്നു സന്തതം കേള്‍പ്പവര്‍ക്കും - സംരക്ഷണവുമതായ്‌ - പിന്നെ എന്തുകൊണ്ടു പാപശീലം - ഞങ്ങളില്‍ നീക്കമില്ല - (യേശു...) 2. നിന്നുടെ പാടുകളെ - നിനച്ചെങ്ങളുടെ മന്നവാ കേടുകളെ - മായിച്ചരുളണമേ - തൃക്കണ്‍ ഒന്നുകൂടെ നോക്കുമാകില്‍ - ഉയിര്‍ഗുണരാം ഞങ്ങള്‍ - (യേശു...) 3. പാപമോ അല്ല നിന്റെ - ബലിയതു താന്‍ വലിപ്പം - കോപമോ അല്ല നിന്റെ - ഗുണം കൃപ താന്‍ വലിപ്പം മന- സ്താപമുള്ള രക്ഷാകരാ - തള്ളരുതെങ്ങളെ നീ - (യേശു...) 4. താതനും ഞങ്ങളുടെ - മാതാവും നീയല്ലയോ? വേദവും ഞങ്ങളുടെ - ബോധവും അങ്ങനെ താന്‍ - ഇപ്പോള്‍ മോദമായ്‌ നീ താതന്‍ മുമ്പില്‍ - വാദിച്ചരുള്‍ തരിക - (യേശു...) 5. മക്കളാം ഞങ്ങളിന്നു - മധുരമോടെ പാടി തക്കമേ നിന്നു നിന്റെ - ശരണം തേടുകയാല്‍ - ഇനി ഇക്കരെനിന്നക്കരയി - ലെത്തുവോളം തുണയ്ക്ക - (യേശു...) [1]നല്ല ബോധം

Music sheet is loading
0%
-
00:00 / 00:00

Suggessions