ഹാ! കൂടി നാമെല്ലാരും ചേര്‍ന്നു

91

ഹാ! കൂടി നാമെല്ലാരും ചേര്‍ന്നു

Lyricist: John Palmer

Composer: John Palmer

png

ഹാ! കൂടി നാമെല്ലാരും ചേര്‍ന്നു പുകഴ്്‌കൊണ്ടാടണം - സ്വര്‍ഗ്ഗ വാതിലാകും യേശുനാഥനെ വാഴ്ത്തിപ്പാടണം. ചരണങ്ങള്‍ 1. വേദനപ്പെടും ഏഴകള്‍ക്കഴലു തീരുവാന്‍ - വന്നു മേദിനിയതില്‍ മനുഷ്യാവതാരന്‍ ആയിതാ - (ഹാ!..) 2. വാനവർ വാഴ്ത്തിപ്പാടുന്ന കര്‍ത്തനായ താന്‍ - ദുഷ്ട [1]മാനവന്‍ ഈടേറുവാന്‍ ഒരടിമയായിതാ - (ഹാ!..) 3. ആദരവറ്റു ഭൂമിയില്‍ വെറിയരാം നരര്‍ - മര- ണാധികളൊഴിവതിന്നു താണു ദേവനും - (ഹാ!..) 4. സേനകളിന്‍ അധിപതി അവനെന്നാകിലും - നര ജീവനെ [2]മീളാന്‍ അവന്‍ തന്നുയിരിനെ വിതറാന്‍ - (ഹാ!..) 5. ദാരുണ മരണാധിയെ മരിച്ചമര്‍ത്തിനാന്‍ - ഭൂ മണ്ഡലത്തില്‍ നിന്നുയിര്‍ത്തു വിണ്ണിലെത്തിനാന്‍ - (ഹാ!..) 6. പാപികള്‍ക്കു പിതാവിനോടിരന്നു മോചനം - നിജ പാദസേവക ജനങ്ങളെ രക്ഷ ചെയ്യുന്നോന്‍ - (ഹാ!..) [1]മനുഷ്യന്റെ ജീവനു മറുവിലയായിത്തീരാന്‍ - എന്നര്‍ത്ഥം [മ]രക്ഷിക്കാന്‍

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions