ആശിഷം നല്‍കണമേ മശിഹായേ

95

ആശിഷം നല്‍കണമേ മശിഹായേ

ആശിഷം നല്‍കണമേ - മശിഹായേ ആശിഷം നല്‍കണമേ ചരണങ്ങള്‍ 1. ഈശനേ നീയെന്നേ ആശ്രയമാരുള്ളൂ ആശ്രിതവത്സലനേ - വത്സലനേ അനുഗ്രഹമാരിയയ്ക്കണമേ - (ആശി...) 2. ആഗ്രഹിക്കുന്നവര്‍ - ക്കായി നിന്നെത്തന്നെ ശീലം നീ നല്‍കിടുമേ-നല്‍കിടുമേ സന്ദേഹമില്ലോര്‍ത്തിതാ കെഞ്ചിടുന്നേന്‍ - (ആശി...) 3. ആശ്രയം നീ തന്നെ ദാസരാം ഞങ്ങള്‍ക്കു വിശ്രുത വന്ദിതനേ-വന്ദിതനേ നിന്നെത്തന്നെ ശീലം നീ നല്‍കേണമേ - (ആശി...) 4. കാശിനുപോലുമീ- ദാസര്‍ക്കില്ലേ വില [1]മാശില്ലാ വല്ലഭനേ-വല്ലഭനേ നിന്‍നാമത്തില്‍ ദാസരെ കേള്‍ക്കേണമേ - (ആശി...) 5. രാജകുമാരനേ പൂജിതപൂര്‍ണ്ണനേ സര്‍വ്വ ഈശ്വരനേ - ഈശ്വരനേ യനാരതം കാത്തരുളും പരനേ - (ആശി...) 6. തേജസ്സിനാല്‍ നിന്റെ ദാസരെയാകെ നീ ആശ്ചര്യമായ്‌ നിറയ്ക്ക - ആയ്‌ നിറയ്ക്ക നിന്‍ നാമത്തെ വാഴ്ത്തി- പ്പുകഴ്ത്തീടുവാന്‍ - (ആശി...)

Music sheet is loading
0%
-
00:00 / 00:00

Suggessions