വന്ദനം യേശുപരാ! നിനക്കെന്നും

96

വന്ദനം യേശുപരാ! നിനക്കെന്നും

Lyricist: P. V. Thommi

Composer: P. V. Thommi

png

വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ! വന്ദനം ചെയുന്നു നിന്നടിയാര്‍ തിരു നാമത്തിന്നാദരവായ്‌. ചരണങ്ങള്‍ 1. ഇന്നു നിന്‍ സന്നിധിയില്‍ അടിയാര്‍ക്കു വന്നു ചേരുവതിനായ്‌ തന്ന നിന്നുന്നതമാം കൃപയ്ക്കഭി- വന്ദനം ചെയ്തിടുന്നേ (വന്ദനം...) 2. നിന്‍രുധിരമതിനാല്‍ - പ്രതിഷ്ഠിച്ച ജീവപുതുവഴിയായ്‌ നിന്നടിയാര്‍ക്കു-പിതാവിന്‍ സന്നിധൌ വന്നിടാമേ സതതം (വന്ദനം...) 3. ഇത്ര മഹത്വമുള്ള പദവിയെ ഇപ്പുഴുക്കള്‍ക്കരുളാന്‍ പാത്രതയേതുമില്ല - നിന്റെ കൃപ എത്ര വിചിത്രമഹോ (വന്ദനം...) 4. വാനദൂതഗണങ്ങള്‍ - മനോഹര ഗാനങ്ങളാല്‍ സതതം ഈനമെന്വേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനേ നിനക്കു (വന്ദനം...) 5. മന്നരില്‍ മന്നവന്‍ നീ-മനുകുല- ത്തിന്നു രക്ഷാകാരന്‍ നീ മിന്നും പ്രഭാവമുള്ളോന്‍ പിതാവിന്നു [1]സന്നിഭന്‍ നീയല്ലയോ (വന്ദനം...) 6. നീയൊഴികെ ഞങ്ങള്‍ക്കു - സുരലോകെ ആരുള്ളു ജീവനാഥാ! നീയൊഴികെ ഇഹത്തില്‍ മറ്റാരുമി- ല്ലാഗ്രഹിപ്പാന്‍ പരനേ (വന്ദനം...)

Music sheet is loading
0%
-
00:00 / 00:00

Suggessions