നിന്‍ സന്നിധിയില്‍ ദൈവമേ

98

നിന്‍ സന്നിധിയില്‍ ദൈവമേ

നിന്‍ സന്നിധിയില്‍ ദൈവമേ - പൂര്‍ണ്ണ സന്തോഷം പൂര്‍ണ്ണ ഭാഗ്യമേ അനുപല്ലവി നിന്മക്കള്‍ക്കെപ്പോഴും സമ്മോദം ലഭിപ്പാനായി ഉണ്മയായന്തമില്ലാ നന്മകള്‍ നിറഞ്ഞുള്ള - (നിന്‍...) ചരണങ്ങള്‍ വൈരികളാല്‍ നിറഞ്ഞതാം - മഹാ [11]ഘോരവിപിനമാം ഭൂവി (2) സ്വൈരമായ്‌ നിന്‍ മക്കള്‍ സഞ്ചാരം ചെയ്തീടാനായ്‌ നിന്‍ ചാരത്തു ചേര്‍ത്തു ധൈര്യത്തോടെ നടത്തുന്ന - (നിന്‍...) ളി ഉല്ലാസങ്ങള്‍ വൃഥാലാപം - പല വല്ലാത്ത നിന്ദവചനം (2) ചൊല്ലാനരുതാതുള്ള ഭള്ളേറും വചനങ്ങ- ളെല്ലാമല്ലാതെ കേള്‍പ്പാന്‍ ഇല്ല ലോകമക്കളില്‍ - (നിന്‍...) 3 ആധി സംശയങ്ങള്‍ കൊണ്ടും-മഹാ വ്യാധി ചിന്താകുലം കൊണ്ടും (2) ഭീതി വളര്‍ന്നു മനമാകെ വിരണ്ടു ഞാന്‍ സ- ങ്കേതം നാഥനേ നിന്‍ തൃപ്പാദം പ്രാപിച്ചീടുമ്പോള്‍ - (നിന്‍...) 4 വാനസേനകളെപ്പോഴും-സ്തോത്ര- ഗാനങ്ങളാല്‍ നിന്‍ സന്നിധൌ (2) ഈനമില്ലാതെ മനതാരില്‍ നിറഞ്ഞ ഭക്തി ആനന്ദങ്ങളോടെന്നും പാടി സ്തുതിച്ചീടുന്ന - (നിന്‍...)

Music sheet is loading
0%
-
00:00 / 00:00

Suggessions