നല്‍ രക്ഷകാ ഇന്നേരത്തില്‍

102

നല്‍ രക്ഷകാ ഇന്നേരത്തില്‍

Sweet Saviour Bless us

1. നല്‍ രക്ഷകാ ഇന്നേരത്തില്‍ വന്നാശീര്‍വാദം നല്‍കുകേ ഈ ശീതമേറും ഉള്ളത്തില്‍ ഉത്സാഹം സ്‌നേഹം ഈതുകേ എന്‍ ജീവകാലം എന്നുമേ പ്രകാശിക്കേണം യേശുവേ 2. അന്യായ മാര്‍ഗ്ലത്തില്‍ നിന്നും വിമോചനം നല്‍കീടുകേ; ആശ്വാസം ആത്മശുദ്ധിയും തന്നാശീര്‍വദിക്കേണമേ - (എന്‍...) 3. നിന്‍ ആജ്ഞയില്‍ സന്തോഷവും നിന്‍ സേവയില്‍ സ്വാതന്ത്യവും കളങ്കമറ്റ സ്‌നേഹവും നല്‍കേണം നിന്‍ സ്വഭാവവും - (എന്‍...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions