ഹാ നേരം വൈകി അന്തിയായിതേ

117

ഹാ നേരം വൈകി അന്തിയായിതേ

Abide with me

1 ഹാ നേരം വൈകി അന്തിയായിതേ, കര്‍ത്താവേ പാര്‍ക്കുകെന്റെ കൂടവേ; അന്യാശ്രയാശ്വാസങ്ങള്‍ പോകയില്‍ അനാഥ നാഥാ പാര്‍ക്കെന്നരികില്‍ 2 എന്‍ ആയുഷ്ക്കാലം ഓടിപ്പോകുന്നു, ഈ ലോക ശ്രീയും വാടിമങ്ങുന്നു; എന്‍ ചുറ്റും സര്‍വ്വവും ക്ഷയിക്കയില്‍ മാറാത്ത നാഥാ പാര്‍ക്കെന്നരികില്‍ 3 ഈ രാവു പോയ്‌ പ്രഭാതവും വരും നിന്നാലും അന്തികേ ആ നേരവും; ഒന്നിനും പോരാ ഞാന്‍ നല്‍ കാലത്തില്‍ പോലും; ഏന്‍ നാഥാ പാര്‍ക്കെന്നരികില്‍ 4 വേണം നിന്‍ സാന്നിദ്ധ്യം നിരന്തരം; നിന്‍ കാരുണ്യം ജയത്തിനെന്‍ ബലം എന്നെ നടത്താന്‍ ആര്‍ ഈ ഭൂമിയില്‍ നിന്‍ തുല്യന്‍? നാഥാ പാര്‍ക്കെന്നരികില്‍ 5 ഓരോ പരീക്ഷ എന്റെ ജീവനില്‍ ബാധിച്ചെന്നെ നിന്‍ സ്വച്ഛപാതയില്‍ നിന്നകറ്റായ്‌_വാന്‍ എന്നെ പ്രീതിയില്‍ കാത്താലും നാഥാ പാര്‍ക്കെന്നരികില്‍ 6 എന്‍ മൃത്യു നാളില്‍ ക്രൂശു കാട്ടുക, ആ അന്ധകാരെ ആകുകെന്‍ പ്രഭ; ഭൂഛായ നീങ്ങും നിതൃതേജസ്സില്‍, ജീവന്‍, ചാവിലും പാര്‍ക്കെന്നരികില്‍

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions