രാവിലെന്നെ രക്ഷിക്ക

121

രാവിലെന്നെ രക്ഷിക്ക

പല്ലവി രാവിലെന്നെ രക്ഷിക്ക -കരുണയോടീ രാവിലെന്നെ രക്ഷിക്ക അനുപല്ലവി രാവിലെന്നെ യേശു-ദേവാ കാത്തു ദുരാ- ത്മാവിന്‍ വഴികളില്‍ - ഞാന്‍ വീഴാതെ കണ്ടീ - (രാവിലെന്നെ..) ചരണങ്ങള്‍ കൂരിരുളാകും രാജന്‍ - പ്രജകളുമാ- യാരവാരത്തോടിതാ - വരുന്നു നിദ്രാ- ഭാരമെന്നില്‍ വീഴു-ന്നേരമഗ്നിത്തൂണി- ലേറിവന്നു ചുറ്റും - നീ പ്രകാശം തന്നീ - (രാവിലെന്നെ..) ഥ്‌ സോദോമിലുള്ള ജനം വിരഞ്ഞു വന്നു ലോത്തിന്‍ വീടഴിപ്പാനായ്‌ - വളഞ്ഞ വണ്ണം ഭൂതങ്ങളൊരുമി - ച്ചാര്‍ത്തിതാ വരുന്നു നാഥാ കനിഞ്ഞു നിന്‍ ദൂതരെ അയച്ചീ - (രാവിലെന്നെ..) 3 രാഗാദികളാകുന്ന-ഫെലിസ്ത്യരെഴു ന്നാകെ വരുന്നിതാ നിന്‍-നിയമപ്പെട്ടി- യാകുമെന്നാത്മാമി-താക്രമിക്കാതെക- ണ്ടേക യൂദകുല-ശേഖരാ[1] സൂക്ഷിച്ചി - (രാവിലെന്നെ.. 4 യേശുദേവാ രാവതും-പകല്‍ പോലെ -പ്ര- കാശിക്കുന്നു നിനക്കു - ഇരുളതും പ്ര- കാശവുമൊരുപോ-ലെ ശരി കൂരിരു-ളേശുന്നില്ല നിന്നെ-ലേശവുമതാലീ - (രാവിലെന്നെ..

Music sheet is loading
0%
-
00:00 / 00:00

Suggessions